National
ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയും വിപുലീകരണവും പാർലമെന്റിന്റെ വരാനിരിക്കുന്ന വർഷകാല സമ്മേളനത്തിന് മുൻപ് ഉണ്ടായേക്കില്ലെന്ന് റിപ്പോർട്ട്. ജൂലൈ 20-ഓടെ ആരംഭിക്കാൻ സാധ്യതയുള്ള വർഷകാല സമ്മേളനത്തിൽ നിർണായക നിയമനിർമാണങ്ങൾ പൂർത്തിയാക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നത്. ഈ സാഹചര്യത്തിൽ മന്ത്രിസഭാ മാറ്റങ്ങൾ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലേക്ക് നീണ്ടുപോയേക്കുമെന്നാണ് ഉന്നത വൃത്തങ്ങളിൽ നിന്നുള്ള സൂചനകൾ.
'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്', മണ്ഡല പുനർനിർണയം തുടങ്ങിയ അതിനിർണായക ബില്ലുകൾ വരാനിരിക്കുന്ന സമ്മേളനത്തിൽ പാസാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ ഇരുസഭകളിലും ഭരണപക്ഷത്തിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിൽ, വോട്ടെടുപ്പിന് തൊട്ടുമുൻപ് മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നത് ഭരണകക്ഷിക്കുള്ളിൽ അതൃപ്തിക്ക് കാരണമായേക്കാമെന്ന് നേതൃത്വം വിലയിരുത്തുന്നു. മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെടുന്ന പ്രമുഖ നേതാക്കൾ നിർണായക വോട്ടെടുപ്പുകളിൽ പാർട്ടിക്ക് തലവേദനയാകുന്നത് ഒഴിവാക്കാനാണ് ഈ നീക്കം. കൂടാതെ, സമ്മേളനത്തിന് ശേഷം വരാനിരിക്കുന്ന മന്ത്രിസ്ഥാനങ്ങൾ ഒരു 'വിലപേശൽ തന്ത്രമായി' ഉപയോഗിച്ച് സഖ്യകക്ഷികളുടെയും മറ്റ് പാർട്ടികളുടെയും പിന്തുണ ഉറപ്പാക്കാനും ഇത് സർക്കാരിനെ സഹായിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക തിരക്കുകളും മന്ത്രിസഭ പുനഃസംഘടനയുടെ കാലതാമസത്തിന് കാരണമായി വിലയിരുത്തുന്നുണ്ട്. ജൂലൈ ഒന്ന് മുതൽ മൂന്ന് വരെ ജപ്പാൻ പ്രധാനമന്ത്രിയുടെ ഇന്ത്യൻ സന്ദർശനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി തിരക്കിലായിരിക്കും. ജൂലൈ 4-ന് അദ്ദേഹം രാജസ്ഥാൻ സന്ദർശിക്കും. തുടർന്ന് ജൂലൈ 6 മുതൽ 11 വരെ ഇന്തോനേഷ്യ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിലേക്കുള്ള വിദേശപര്യടനത്തിലാണ് പ്രധാനമന്ത്രി. ഈ സാഹചര്യത്തിൽ ജൂലൈ 5 മാത്രമാണ് ഡൽഹിയിൽ ലഭ്യമായിട്ടുള്ള ഏക ദിവസം.
National
ന്യൂഡൽഹി: രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സെഷെൽസിലേക്ക് പുറപ്പെടും. രാവിലെ ഒൻപതിന് ഡൽഹിയിൽ നിന്ന് പുറപ്പെടുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 1.15ന് സെഷെൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും.
തുടർന്ന് സെഷെൽസ് നാഷണൽ ബൊട്ടാണിക്കൽ ഗാർഡനിൽ വൃക്ഷത്തൈ നട്ട് സന്ദർശനം തുടങ്ങും. വൈകിട്ട് സെഷെൽസ് കോസ്റ്റ് ഗാർഡ് ബേസിലെ പരിപാടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി, രാത്രി പ്രസിഡന്റ് പാട്രിക് ഹെർമിനി ആതിഥേയത്വം വഹിക്കുന്ന ഔദ്യോഗിക വിരുന്നിലും പങ്കെടുക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂട്ടി ഉറപ്പിക്കാനാണ് സന്ദർശനം.
Movies
പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് നടൻ മമ്മൂട്ടിയും കുടുംബവും. പദ്മഭൂഷൺ ബഹുമതി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് മമ്മൂട്ടി കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തിയത്.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് യാത്രാ തടസമുണ്ടാകാതിരിക്കാൻ ഡൽഹി വിമാനത്താവളത്തിൽ നിന്നും മടങ്ങുന്നത് വൈകിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച ഉച്ചയ്ക്ക് 1:15 ഓടെ ഡൽഹിയിൽ തിരിച്ചെത്തിയ പ്രധാനമന്ത്രി ഔദ്യോഗിക വസതിയിലേക്ക് ഉടൻ മടങ്ങുന്നതിന് പകരം വിമാനത്താവളത്തിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.
ഉച്ചയ്ക്ക് 2 മണിക്ക് നീറ്റ് പരീക്ഷ ആരംഭിക്കുന്നതിനാൽ, വിവിഐപി യാത്രാ പ്രോട്ടോക്കോൾ കാരണം റോഡുകളിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാനും വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രങ്ങളിൽ എത്താൻ വൈകാനും സാധ്യതയുണ്ടായിരുന്നു. ഇത് മുന്നിൽക്കണ്ടാണ് പരീക്ഷാർത്ഥികളുടെ യാത്ര സുഗമമാക്കുന്നതിനായി പ്രധാനമന്ത്രി തന്റെ മടക്കം വൈകിപ്പിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
Kerala
ന്യൂഡൽഹി: അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി രാജ്യത്തുടനീളം വിപുലമായ പരിപാടികൾ നടത്തി. കോൽക്കത്തയിലെ റെഡ് റോഡിൽ നടന്ന യോഗാചരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. അതിരാവിലെ തന്നെ ആരംഭിച്ച യോഗാഭ്യാസ ചടങ്ങുകളിൽ ആയിരക്കണക്കിന് ആളുകളാണ് പ്രധാനമന്ത്രിക്കൊപ്പം അണിചേർന്നത്.
യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും അത് ജീവിതചര്യയാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും യുവാക്കൾക്ക് പ്രധാനമന്ത്രി പ്രത്യേക നിർദ്ദേശങ്ങൾ നൽകി. ആരോഗ്യകരമായ വാർദ്ധക്യം യോഗയിലൂടെ എന്നതാണ് ഈ വർഷത്തെ യോഗാചരണത്തിന് ഊന്നൽ നൽകുന്ന മുഖ്യ സന്ദേശം.
സാംസ്കാരിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ഡൽഹിയിലെ ചെങ്കോട്ട, ഉത്തരാഖണ്ഡിലെ ഹരിദ്വാർ, ഒഡീഷയിലെ കോണാർക്, തമിഴ്നാട്ടിലെ മഹാബലിപുരം തുടങ്ങി രാജ്യത്തെ പ്രധാനപ്പെട്ട 100 ചരിത്ര-സാംസ്കാരിക കേന്ദ്രങ്ങളിൽ ഈ ദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ചടങ്ങുകൾ നടക്കുന്നുണ്ട്. ദേശീയതലത്തിലുള്ള ആഘോഷങ്ങൾക്കൊപ്പം കേരളവും യോഗ ദിനത്തെ വരവേൽക്കുകയാണ്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വിപുലമായ പരിപാടികളാണ് വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടികളിൽ മന്ത്രിമാർ ഉൾപ്പടെ പങ്കെടുക്കുന്നുണ്ട്.
International
ബ്രാറ്റിസ്ലാവ: സ്ലൊവാക്യയുടെ പരമോന്നത ദേശീയ ബഹുമതിയായ ‘ഓർഡർ ഓഫ് ദി വൈറ്റ് ഡബിൾ ക്രോസ്, ഫസ്റ്റ് ക്ലാസ്’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം ശക്തമാക്കുന്നതിനും സഹകരണം വർധിപ്പിക്കുന്നതിനും സംഭാവനകൾ പരിഗണിച്ചാണ് ഈ ബഹുമതി സമ്മാനിച്ചത്. പ്രാദേശിക സമയം തിങ്കളാഴ്ച നടന്ന പ്രത്യേക ചടങ്ങിൽ സ്ലൊവാക്യൻ പ്രസിഡന്റ് പീറ്റർ പെല്ലെഗ്രിനിയാണ് പുരസ്കാരം സമ്മാനിച്ചത്.
പുരസ്കാരത്തിന് സ്ലൊവാക്യൻ പ്രസിഡന്റ് പീറ്റർ പെല്ലെഗ്രിനിക്കും രാജ്യത്തെ ജനങ്ങൾക്കും നരേന്ദ്ര മോദി നന്ദി അറിയിച്ചു. 140 കോടി ഇന്ത്യക്കാർക്ക് അദ്ദേഹം പുരസ്കാരം സമർപ്പിച്ചു. ഈ ബഹുമതി ഇന്ത്യൻ ജനതയ്ക്ക് അവകാശപ്പെട്ടതാണ്. ഇരു രാജ്യങ്ങളെയും ഒന്നിപ്പിക്കുന്ന ശക്തമായ സൗഹൃദത്തിന്റെ പ്രതിഫലനമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയും സ്ലൊവാക്യയും തമ്മിലുള്ള ശാശ്വത സൗഹൃദത്തിന്റെ പ്രതീകമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
International
പാരിസ്: ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാനായി ഫ്രാൻസിലെത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച വൈകുന്നേരം 6.30ഓടെയാണ് കൂടിക്കാഴ്ച.
തർക്കവിഷയങ്ങളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറിലും മോദിയും ട്രംപും ചർച്ച നടത്തിയേക്കും. വിവിധ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ അകൽച്ച നിലനിൽക്കെയാണ് മോദിയും ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച.
കൂടിക്കാഴ്ചയിൽ വ്യാപാര കരാർ, അമേരിക്കയുടെ തീരുവ നയം, ഊർജസുരക്ഷ, പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ, ഇന്ത്യൻ നാവികർക്ക് നേരെയുള്ള ആക്രമണം തുടങ്ങിയ കാര്യങ്ങൾ ചർച്ചയാകുമെന്നാണ് ലഭിക്കുന്ന വിവരം.
പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും ആഗോള എണ്ണവിതരണ ശൃംഖലയെ ബാധിക്കുന്ന പ്രത്യാഘാതങ്ങളും ചർച്ചയായേക്കും.
International
ബ്രാറ്റിസ്ലാവ: ഇന്ത്യയും സ്ലൊവാക്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സമഗ്രപങ്കാളിത്ത പദവിയിലേക്ക് ഉയർത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയും തമ്മിൽ ബ്രാറ്റിസ്ലാവയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ചരിത്രപരമായ തീരുമാനമുണ്ടായത്.
സാങ്കേതികവിദ്യ, പ്രതിരോധം, വ്യാപാരം തുടങ്ങിയ പ്രധാന മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കാൻ ഇരുനേതാക്കളും ധാരണയിലായി.
സാമ്പത്തിക-വ്യാപാര സഹകരണത്തിൽ പുരോഗതിയുണ്ടെങ്കിലും ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ടെന്ന് മോദി പറഞ്ഞു. പ്രതിരോധ സഹകരണത്തിനുള്ള താത്പര്യപത്രം ഉൾപ്പെടെ ഡിജിറ്റൽ സാങ്കേതികവിദ്യ, സൈബർ സുരക്ഷ, ശാസ്ത്രഗവേഷണം, ആണവോർജം തുടങ്ങിയ മേഖലകളിലെ സഹകരണവുമായി ബന്ധപ്പെട്ട കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു.
National
ന്യൂഡൽഹി: ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി അധികാരത്തിലിരുന്ന തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി എന്ന ചരിത്ര നേട്ടം കൈവരിച്ച നരേന്ദ്ര മോദിയെ അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ജൂൺ 10-ഓടെ തുടർച്ചയായി 4,399 ദിവസങ്ങൾ ഭരണത്തിൽ പൂർത്തിയാക്കിയാണ് നരേന്ദ്ര മോദി ഈ അപൂർവ്വ റെക്കോർഡ് സ്വന്തമാക്കിയത്.
അന്താരാഷ്ട്ര തലത്തിൽ നിരവധി ലോകനേതാക്കൾ മോദിക്ക് ആശംസകൾ അറിയിച്ചതിന് പിന്നാലെയാണ് ഡൊണാൾഡ് ട്രംപും അഭിനന്ദനവുമായി രംഗത്തെത്തിയത്.ഇന്ത്യയുടെ ചരിത്രത്തിൽ ഇതിനുമുമ്പ് ജവഹർലാൽ നെഹ്റുവും ഇന്ദിരാ ഗാന്ധിയും ദീർഘകാലം പ്രധാനമന്ത്രി പദവി അലങ്കരിച്ചിട്ടുണ്ടെങ്കിലും, ഒന്നിടവിട്ട ഘട്ടങ്ങളിലല്ലാതെ 'തുടർച്ചയായി' ഏറ്റവും കൂടുതൽ ദിവസം രാജ്യം ഭരിച്ച തിരഞ്ഞെടുക്കപ്പെട്ട നേതാവ് എന്ന പദവിയാണ് ഇപ്പോൾ നരേന്ദ്ര മോദിയെ തേടിയെത്തിയിരിക്കുന്നത്.
2014 മേയ് മാസത്തിൽ ആദ്യമായി അധികാരമേറ്റത് മുതൽ നിലവിലുടനീളം തുടർച്ചയായ മൂന്ന് ഭരണകാലയളവുകളിലായി അദ്ദേഹം ഈ പദവിയിൽ തുടരുകയാണ്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ശക്തമായ തന്ത്രപ്രധാന പങ്കാളിത്തത്തെയും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തെയും അടിവരയിടുന്നതാണ് ട്രംപിന്റെ ഈ അഭിനന്ദന സന്ദേശം. ആഗോളതലത്തിൽ മോദിയുടെ നേതൃത്വ പാടവത്തിനുള്ള അംഗീകാരമായാണ് ഈ സന്ദേശത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കൂടുതൽ ലോകരാജ്യ തലവന്മാരും വരും ദിവസങ്ങളിൽ ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഔദ്യോഗികമായി ആശംസകൾ അറിയിക്കുമെന്നാണ് റിപ്പോർട്ടുകൾ.
National
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.12 വർഷത്തിനിടയിൽ മോദി സർക്കാർ വെറും മുദ്രാവാക്യങ്ങൾ മുഴക്കുകയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
ചരിത്രത്തെ വളച്ചൊടിച്ചതുകൊണ്ടോ വികലമാക്കിയതുകൊണ്ടോ സത്യം ഇല്ലാതാകുന്നില്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്നത് പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവാണ്. ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രധാനമന്ത്രി പദവിയിലിരുന്നതും നെഹ്റുവാണെന്നും ഖാർഗെ പറഞ്ഞു.
ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന രണ്ടാമത്തെ വ്യക്തി ഇന്ദിരാ ഗാന്ധിയാണ്. സ്വതന്ത്ര ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പുകൾക്ക് ശേഷം ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സേവനമനുഷ്ഠിച്ച പ്രധാനമന്ത്രി ആരാണെന്ന് തെളിയിക്കാൻ ഇപ്പോൾ ബിജെപിക്ക് പരിഹാസ്യമായ പുതിയൊരു വിഭാഗം തന്നെ കണ്ടെത്തേണ്ടി വന്നിരിക്കുകയാണെന്ന് ഖാർഗെ പറഞ്ഞു.
കേന്ദ്രസർക്കാർ എല്ലാ മേഖലകളിലും വെറും പ്രചരണങ്ങളും പരാജയവും മാത്രമാണ്. ഇപ്പോൾ നേട്ടങ്ങളുടെ പേരിൽ ഈ സർക്കാരിന് ബാക്കിയുള്ളത് ഇവന്റ് മാനേജ്മെന്റും കെട്ടിച്ചമച്ച കഥകളും മാത്രമാണെന്നും മല്ലികാർജുൻ ഖാർഗെ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: എൻഡിഎ മുന്നണി ഭരണത്തിൽ 12 വർഷം പൂർത്തിയാക്കുന്നത് പ്രമാണിച്ച് മുന്നണിയിലെ മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗം നാളെ ഡൽഹിയിൽ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും. എൻഡിഎ സർക്കാരിന്റെ പദ്ധതികളുടെ നിർവഹണം, വികസിത ഭാരതം പദ്ധതിയുടെ പുരോഗതി, പശ്ചിമേഷ്യൻ പ്രതിസന്ധിയിൽനിന്നുയർന്നുവന്ന വെല്ലുവിളികൾ എന്നിവ ചർച്ചയാകും.
കേന്ദ്രവും സംസ്ഥാനങ്ങളും ചേർന്ന് നടപ്പിലാക്കിയ വികസനപദ്ധതികളുടെ വിലയിരുത്തലുമുണ്ടാകും. കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയും ചർച്ച ചെയ്യാൻ സാധ്യതയുണ്ട്. എൻഡിഎ യോഗത്തിനുശേഷം നിതി ആയോഗിന്റെ ഉന്നതതല യോഗത്തിലും പ്രധാനമന്ത്രി അധ്യക്ഷത വഹിക്കും.
Movies
വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെയും അവിസ്മരണീയമായ പ്രകടനങ്ങളിലൂടെയും തനതായ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ പ്രതിഭയായിരുന്നു സലിംകുമാറെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചു.
ദുഖത്തിന്റെ ഈ വേളയിൽ തന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും എണ്ണമറ്റ ആരാധകരോടുമൊപ്പമാണെന്നും പ്രധാനമന്ത്രി അറിയിച്ചു.
സലിംകുമാറിന്റെ വിയോഗം ഇന്ത്യൻ സിനിമയ്ക്ക് നികത്താനാകാത്ത നഷ്ടമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. മലയാള സിനിമയിലെ അതികായനായിരുന്നു സലിംകുമാറെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
National
ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷാ പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങൾക്ക് പിന്നാലെ കൂട്ട നടപടി. ചെയർമാൻ രാഹുൽ സിംഗ്, സെക്രട്ടറി ഹിമാൻഷൂ ഗുപ്ത എന്നിവരെ സ്ഥലം മാറ്റി.
വിവാദങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടതിന് പിന്നാലയാണ് നപടിയുണ്ടായത്. ചെയർമാനെയും സെക്രട്ടറിയെയും സ്ഥലം മാറ്റിയതിന് പിന്നാലെ പുതിയ നിയമനങ്ങളും നടത്തി കേന്ദ്ര സർക്കാർ ഉത്തരവിറക്കി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സിബിഎസ്ഇയുടെ പുതിയ ചെയർമാനായി എൽ.പി. സീതാറാമിനെയും പുതിയ സെക്രട്ടറിയായി വരുൺ ഭരദ്വാജിനെയും നിയമിച്ചുകൊണ്ട് ഉത്തരവിറക്കി. പരീക്ഷാ മൂല്യനിർണയത്തിലെ ഗുരുതര വീഴ്ചകളെത്തുടർന്ന് മുൻ ചെയർമാനെയും സെക്രട്ടറിയെയും മാറ്റിയതിന് തൊട്ടുപിന്നാലെയാണ് പുതിയ നിയമനങ്ങൾ.
National
ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷയുടെ നടപടിക്രമങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് മേൽനോട്ടം വഹിക്കുന്നുണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ അറിയിച്ചു. അതിനാൽ ഒരു പിഴവും ഇത്തവണ ഉണ്ടാകില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
ജൂൺ 21 ന് നടത്തുന്ന പുനഃപരീക്ഷയ്ക്കായി ചില പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്ര സർക്കാരും എൻടിഎയും കോടതിയെ അറിയിച്ചു. പരീക്ഷയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണ്. അതിനായി പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും എൻടിഎ സത്യവാംഗ്മൂലത്തിൽ കോടതിയെ അറിയിച്ചു.
ചോദ്യ പേപ്പർ ചോർച്ച മനസികാഘാതം ഉണ്ടാക്കുന്ന കാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. വിദ്യാർഥികൾക്ക് മാത്രമല്ല അവരുടെ കുടുംബങ്ങൾക്കും ഇത് കടുത്ത മാനസിക സംഘർഷം ഉണ്ടാക്കുന്ന കാര്യമാണെന്നും യുവാക്കളെ നിരാശരാക്കരുതെന്നും കോടതി അഭിപ്രായപ്പെട്ടു.
നീറ്റ്-യുജി പരീക്ഷ റദ്ദാക്കിയതിനെ ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹർജികൾ വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിച്ചിരുന്നു. വിഷയത്തിൽ സത്യവാംഗ്മൂലം സമർപ്പിക്കാൻ കേന്ദ്രത്തോടു നിർദേശിച്ച കോടതി ഹർജികൾ ജൂലൈ രണ്ടാം വാരം വീണ്ടും പരിഗണിക്കും.
ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, ആലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് മേയ് മൂന്നിന് നടത്തിയ പരീക്ഷ റദ്ദാക്കിയിരുന്നു.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശന്. പ്രധാനമന്ത്രിയുടെ സേവാതീര്‍ഥിലെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. 20 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിൽ കേരളത്തിന്റെ വികസനവും വിവിധ പദ്ധതികള്‍ക്കായുള്ള കേന്ദ്രസഹായവും ചര്‍ച്ചയായതായാണ് സൂചന.
എയിംസ്, മെട്രോ, റെയില്‍വെ വികസനം, തുറമുഖ വികസനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും. മുഖ്യമന്ത്രിയായശേഷം ആദ്യമായാണ് വി.ഡി. സതീശൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥ സംഘവും മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു. കൂടിക്കാഴ്ച സംബന്ധിച്ച് വൈകുന്നേരം അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളെ കാണും.
കേന്ദ്രധനകാര്യമന്ത്രി നിര്‍മല സീതാരാമനുമായും കൂടിക്കാഴ്ച നടത്തുന്ന മുഖ്യമന്ത്രി ബുധനാഴ്ച കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായെയും കാണും.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി വി.ഡി. സതീശന് ഇന്ന് കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ സേവാതീർഥിലെ ഓഫീസില്‍ ആണ് കൂടിക്കാഴ്ച നടക്കുക. മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയുമായുള്ള സതീശന്റെ ആദ്യ കൂടിക്കാഴ്ചയാണിത്.
പ്രധാനമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ സംസ്ഥാനത്തിന്റെ വികസന കാര്യങ്ങൾ സംബന്ധിച്ച് ചർച്ചയുണ്ടായേക്കും. വിവിധ വികസന പദ്ധതികൾക്ക് കേന്ദ്ര സർക്കാരിന്റെ പിന്തുണ ഉറപ്പാക്കുകയാണ് കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഉച്ചയ്ക്ക് ശേഷം ധനമന്ത്രി നിർമല സീതാരാമനുമായും വി.ഡി. സതീശന് കൂടിക്കാഴ്ച നടത്തും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തിയ ശേഷമാകും മുഖ്യമന്ത്രിയുടെ മടക്കം.
National
ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി.സതീശൻ ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. കേരളവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ ചർച്ചയാകുമെന്നാണ് സൂചന. മുഖ്യമന്ത്രിയായശേഷം ആദ്യമായി ഡൽഹിയിലെത്തിയ സതീശൻ മുതിർന്ന കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തി.
ശനിയാഴ്ച രാവിലെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ സന്ദർശിച്ചുകൊണ്ടാണ് വി.ഡി.സതീശൻ കൂടിക്കാഴ്ചകൾക്ക് തുടക്കമിട്ടത്. തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും അദ്ദേഹം സന്ദർശിച്ചു. ഖർഗെയുമായുള്ള കൂടിക്കാഴ്ചയിൽ കെപിസിസി പുനഃസംഘടന ഉൾപ്പെടെയുള്ള സുപ്രധാന സംഘടനാ കാര്യങ്ങൾ ചർച്ചയായതായാണ് സൂചന.
ഇതിനുശേഷമാണ് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ കാണാൻ സതീശൻ എത്തിയത്. തെരഞ്ഞെടുപ്പിൽ ഹൈക്കമാൻഡ് നൽകിയ പിന്തുണയ്ക്ക് അദ്ദേഹം നേതാക്കളോട് നന്ദി അറിയിച്ചു.
NRI
റോം: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക ഇറ്റലി സന്ദർശനത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര - വ്യാപാര ബന്ധങ്ങൾ കൂടുതൽ ശക്തമാകുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം "പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക്' ഉയർത്താൻ റോമിൽ നടക്കുന്ന ഉഭയകക്ഷി ചർച്ചകളിൽ തീരുമാനമാകുമെന്ന് ഇറ്റാലിയൻ സർക്കാർ വക്താവ് വ്യക്തമാക്കി.
ആദ്യ ഉഭയകക്ഷി സന്ദർശനം: മുൻപ് ജി7, ജി20 ഉച്ചകോടികളിൽ പങ്കെടുക്കാൻ ഇറ്റലിയിൽ എത്തിയിട്ടുണ്ടെങ്കിലും പ്രധാനമന്ത്രി മോദിയുടെ ആദ്യ ഔദ്യോഗിക ഇറ്റലി സന്ദർശനമാണിത്.
ബുധനാഴ്ച റോമിലെ ചരിത്രപ്രസിദ്ധമായ വില്ല ഡോറിയ പാംഫിലിയിൽ വച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ഐഎംഇസി പദ്ധതിക്ക് മുൻഗണന: ഇന്ത്യയെയും ഗൾഫ് രാജ്യങ്ങളെയും യൂറോപ്പുമായി ബന്ധിപ്പിക്കുന്ന "ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇക്കണോമിക് കോറിഡോർ' (ഐഎംഇസി) വികസനത്തിന് ഈ സന്ദർശനത്തിൽ പ്രത്യേക ഊന്നൽ നൽകുമെന്ന് റോമിൽ വിമാനമിറങ്ങിയ ശേഷം പ്രധാനമന്ത്രി മോദി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ വ്യക്തമാക്കി.
NRI
ഓസ്ലോ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രപരമായ സന്ദർശനത്തിനായി നോർവേ തലസ്ഥാനമായ ഓസ്ലോയിൽ എത്തിച്ചേർന്നു. 43 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നോർവേ സന്ദർശിക്കുന്നത് ഇതാദ്യമായാണ്.
നാല് യൂറോപ്യൻ രാജ്യങ്ങളുടെ സന്ദർശനത്തിന്റെ ഭാഗമായാണ് മോദി തിങ്കളാഴ്ച നോർവേയിൽ വിമാനമിറങ്ങിയത്.
ഊഷ്മളമായ സ്വീകരണം: ഓസ്ലോ വിമാനത്താവളത്തിൽ എത്തിയ നരേന്ദ്ര മോദിയെ നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറെ നേരിട്ടെത്തി സ്വീകരിച്ചു.
വിമാനത്താവളത്തിലെ ഹൃദ്യമായ സ്വീകരണത്തിന് നോർവേ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച മോദി, ഈ സന്ദർശനം ഇന്ത്യ-നോർവേ സൗഹൃദം കൂടുതൽ ശക്തമാക്കുമെന്ന് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ വ്യക്തമാക്കി.
പ്രധാന കൂടിക്കാഴ്ചകൾ: സന്ദർശന വേളയിൽ നോർവേയിലെ രാജാവ് ഹാരാൾഡ് അഞ്ചാമൻ, സോൻജ രാജ്ഞി എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തും.
കൂടാതെ നോർവേ പ്രധാനമന്ത്രിയുമായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകളും നടക്കും.
International
സ്റ്റോക്ഹോം: സ്വീഡന്റെ പരമോന്നത ബഹുമതിയായ റോയൽ ഓർഡർ ഓഫ് ദ് പോളാർ സ്റ്റാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ദ്വിദിന സന്ദർശനത്തിനായി ഞായറാഴ്ചയാണ് മോദി സ്വീഡനിലെത്തിയത്. സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റർസൻ മോദിയെ ഗോതൻബെർഗ് വിമാനത്താവളത്തിൽ സ്വീകരിച്ചു. തുടർന്ന് വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ തുടങ്ങിയ വിഷയങ്ങളിൽ ഇരുനേതാക്കളും ചർച്ച നടത്തി.
സ്വീഡനുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ പ്രമുഖർക്കായി 1748 മുതൽ നൽകി വരുന്ന ബഹുമതിയാണിത്. ഇതോടെ മോദിക്കു ലഭിച്ച രാജ്യാന്തര അംഗീകാരങ്ങളുടെ എണ്ണം 31 ആയി. 1921ൽ സ്റ്റോക്കോം സന്ദർശിച്ചപ്പോൾ രബീന്ദ്രനാഥ ടഗോർ കവിത കുറിച്ച രണ്ട് കാർഡുകളുടെ പകർപ്പും മോദിക്ക് സമ്മാനിച്ചു.
സ്വീഡനിലെ ഇന്ത്യൻ സമൂഹത്തെയും മോദി കണ്ടു. സ്വീഡിഷ് ഓപറ ഗായിക ഷാർലറ്റ് ഹൾഡറ്റ് വൈഷ്ണവ ജനതോ ഭജൻ പാടിയാണ് മോദിയെ വരവേറ്റത്. ഇന്ത്യ - യൂറോപ്പ് വ്യാപാരബന്ധവും നിക്ഷേപ സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വ്യാപാര, വ്യവസായ രംഗത്തെ പ്രമുഖരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
International
ആംസ്റ്റർഡാം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക സന്ദർശനത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചെമ്പോലകൾ കൈമാറി നെതർലൻഡ്സ്. 11ാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന ചോള കാലഘട്ടത്തിലെ ചെമ്പോലകളാണ് നെതർലൻഡ്സ് ഇന്ത്യയ്ക്ക് തിരികെ നൽകിയത്.
തമിഴിലും സംസ്കൃതത്തിലുമാണ് 21 വലിയ ഫലകങ്ങളും 3 ചെറിയ ഫലകങ്ങളും അടങ്ങുന്ന ആനൈമംഗലം ചെമ്പോലകൾ. നെതർലൻഡ്സ് പ്രധാനമന്ത്രി റോബ് ജെറ്റന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് ചെമ്പോലകൾ തിരികെ നൽകിയത്.
കേന്ദ്രസർക്കാരിന്റെ വർഷങ്ങൾ നീണ്ട നയതന്ത്ര ശ്രമങ്ങൾക്കൊടുവിലാണ് ചെമ്പോലകൾ തിരികെ ലഭിച്ചത്. 21 ചെമ്പോലകൾക്ക് ഏകദേശം 30 കിലോഗ്രാം തൂക്കം വരും. ചോള രാജവംശത്തിന്റെ രാജമുദ്ര പതിച്ച വെങ്കല വളയത്തിലാണ് ചെമ്പോലകൾ കോർത്തിരിക്കുന്നത്.
ഡച്ച് നിയന്ത്രണത്തിലായിരുന്ന നാഗപട്ടണത്തുനിന്ന് 18-ാം നൂറ്റാണ്ടിൽ ഇന്ത്യയിലെ ക്രിസ്ത്യൻ മിഷനറിയുടെ ഭാഗമായി പ്രവർത്തിച്ചിരുന്ന ഫ്ലോറൻഷ്യസ് കാമ്പർ ആണ് ചെമ്പോലകൾ നെതർലൻഡ്സിലേക്ക് കൊണ്ടുപോയത്.
രാജേന്ദ്ര ചോളൻ ഒന്നാമൻ തന്റെ പിതാവായ രാജരാജ ചോളൻ ഒന്നാമൻ നൽകിയ ഒരു വാക്കാലുള്ള ഉറപ്പിന് ഔദ്യോഗിക രൂപം നൽകിയതുമായി ബന്ധപ്പെട്ടതാണ് ചെമ്പോലകൾ.
National
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ഉയർന്ന വിവാദങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിഷയത്തിൽ പ്രധാനമന്ത്രിയുടെ നിശബ്ദതയെ ചോദ്യം ചെയ്താണ് രാഹുൽ ഗാന്ധി രംഗത്തെത്തിയത്.
പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ വിദ്യാർഥികൾ ജീവനൊടുക്കിയത് ഉൾപ്പെടെ ഉന്നയിച്ച് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെ വിമർശിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ അടിയന്തരമായി പദവിയിൽ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാർഥികളെ കൊല ചെയ്തത് സർക്കാരാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിച്ച ഇത്രയും വലിയൊരു വിഷയത്തിൽ പ്രധാനമന്ത്രി ഇതുവരെ പ്രതികരിക്കാത്തത് എന്തുകാണ്ടാണെന്നും രാഹുൽ ചോദിച്ചു.
വിഷയം പാർലമെന്റിൽ ഉൾപ്പെടെ ശക്തമായി ഉന്നയിക്കുമെന്നും വിദ്യാർഥികൾക്ക് നീതി ഉറപ്പാക്കാൻ പ്രതിപക്ഷം ഒപ്പമുണ്ടാകുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
National
ചെന്നൈ: മുഖ്യമന്ത്രിയായി സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ സി. ജോസഫ് വിജയ് ഡൽഹിയിലേക്ക്. ഈ മാസം അവസാനം ഡൽഹിയിൽ എത്തുന്ന വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെയുള്ളവരുമായി ചർച്ച നടത്തും.
സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങൾ മുഖ്യമന്ത്രി കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് അധികൃതർ പറഞ്ഞു. നീറ്റ് ചോദ്യ പേപ്പർ ചോർച്ച, ഇന്ധന വില വർധനവ് തുടങ്ങിയ കാര്യങ്ങളിൽ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിനെ വിജയ് വിമർശിച്ചിരുന്നു.
ഇക്കാര്യങ്ങളും മോദിയുടെയും കേന്ദ്ര മന്ത്രിമാരുടെയും മുന്നിൽ വിജയ് അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം തമിഴ്നാട് സർക്കാരിലെ മന്ത്രിമാർക്കുള്ള വകുപ്പുവിഭജനം പൂർത്തിയായി. ആഭ്യന്തരം, പോലീസ്, വനിതാ-ശിശുക്ഷേമം തുടങ്ങിയ പ്രധാന വകുപ്പുകൾ മുഖ്യമന്ത്രി വിജയ് കൈകാര്യം ചെയ്യും.
National
ന്യൂഡൽഹി: രാജ്യത്തെ പൗരർ ഇന്ധന ഉപഭോഗം കുറയ്ക്കണമെന്നുള്ള അഭ്യർഥനകൾ നടത്തിയതിനു പിന്നാലെ തന്റെ ഔദ്യോഗിക വാഹനവ്യൂഹം പ്രധാനമന്ത്രി നരേന്ദ്ര മോദി ഗണ്യമായി കുറച്ചെന്നു റിപ്പോർട്ട്.
പ്രധാനമന്ത്രി അടുത്തിടെ നടത്തിയ ഗുജറാത്ത്, ആസാം സന്ദർശനങ്ങൾക്ക് പകുതി മാത്രമേ വാഹനവ്യൂഹം ഉപയോഗിച്ചിട്ടുള്ളൂവെന്ന് ഔദ്യോഗിക സ്രോതസുകളെ ഉദ്ധരിച്ചു വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ പൗരരോട് ചെലവ് ചുരുക്കാനുള്ള അഭ്യർഥനകൾ നടത്തിയതിനു പിന്നാലെ റോഡ് ഷോകൾ നടത്തിയതിനും ഫൈറ്റർ ജെറ്റുകൾ ഉപയോഗിച്ചുള്ള എയർഷോകൾ വീക്ഷിച്ചതിനും വിദേശയാത്രകൾ നടത്താൻ പദ്ധതിയിടുന്നതിനും സമൂഹമാധ്യമങ്ങളിലടക്കം വിമർശനമുണ്ടായതിനു പിന്നാലെയാണ് നടപടി.
പുതുതായൊന്നും വാങ്ങാതെ തന്റെ വാഹനവ്യൂഹത്തിൽ ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടുത്താൻ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും സൂചനയുണ്ട്.
എസ്പിജി (സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്) യെയും പ്രോട്ടോകോളുകൾ അനുശാസിക്കുന്ന അനിവാര്യമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും നിലനിർത്തിക്കൊണ്ടുതന്നെയാണ് വാഹനവ്യൂഹത്തിന്റെ എണ്ണം കുറച്ചിരിക്കുന്നത്.
അതിനിടെ പ്രധാനമന്ത്രിയുടെ അഭ്യർഥന നടപ്പാക്കാനായി തങ്ങളുടെ വാഹനവ്യൂഹത്തിലും കുറവു വരുത്താൻ ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ നിതിൻ നബീൻ, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപത, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് തുടങ്ങിയ ബിജെപി നേതാക്കളും നിർദേശം നൽകിയിട്ടുണ്ട്.
National
ന്യൂഡൽഹി: സിബിഐ ഡയറക്ടറുടെ നിയമനത്തിൽ കേന്ദ്ര സർക്കാരിന് വിയോജന കുറിപ്പ് നൽകി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് പ്രക്രിയ പക്ഷപാതപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധിയുടെ വിയോജന കുറിപ്പ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് രാഹുൽ ഗാന്ധി വിയോജനക്കുറിപ്പ് നൽകിയത്. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പരിഗണന പട്ടികയിലുള്ളവരുടെ രേഖകൾ നൽകിയില്ലെന്നും, ഇന്ന് യോഗത്തിലാണ് ചില വിവരങ്ങൾ മാത്രം നൽകിയതെന്നും രാഹുൽ വ്യക്തമാക്കുന്നു.
കേന്ദ്ര ഏജൻസിയായ സിബിഐയെ സർക്കാർ നിരന്തരം ദുരുപയോഗം ചെയ്തു. സെലക്ഷൻ കമ്മിറ്റിയിൽ നിന്ന് തനിക്ക് ആവശ്യമായ വിവരങ്ങൾ സർക്കാർ നൽകുന്നില്ലെന്നും പ്രതിപക്ഷത്തെയും മാധ്യമപ്രവർത്തകരെയും വിമർശകരെയുമെല്ലാം സിബിഐയെ ഉപയോഗിച്ച് വേട്ടയാടുന്നുവെന്നും രാഹുൽ ആരോപിച്ചു.
നിലവിലെ സിബിഐ ഡയറക്ടർ പ്രവീൺ സൂദിന്റെ കാലാവധി മെയ് 24ന് അവസാനിക്കാനിരിക്കെയാണ് പുതിയ ഡയറക്ടറെ കണ്ടെത്താനുള്ള ഉന്നതതല യോഗം. പ്രവീൺ സൂദിന് കാലാവധി നീട്ടിനൽകാനുള്ള സാധ്യതയും വിലയിരുത്തുന്നുണ്ട്.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷ സാഹചര്യത്തെ തുടർന്ന് രാജ്യത്ത് കോവിഡ് കാലത്തിന് സമാനമായ നിയന്ത്രണം ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
സാധാരണക്കാരെ ദുരിതത്തിലേക്ക് തള്ളിവിടുന്നതാണ് കേന്ദ്ര സർക്കാർ നടപടിയെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷം മൂന്ന് മാസം പിന്നിടുമ്പോഴും ഇന്ത്യയുടെ ഊർജ സുരക്ഷ ഉറപ്പാക്കുന്നതിൽ പ്രധാനമന്ത്രി സമ്പൂർണമായി പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യം നേരിടാൻ പോകുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിന് പകരം സാധാരണക്കാരെ ദുരിതത്തിലേക്ക് തള്ളിവിടാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും എഐസിസി ജനറൽ സെക്രട്ടറി വിമർശിച്ചു.
ജനങ്ങൾ ബുദ്ധിമുട്ടാതിരിക്കാൻ ആവശ്യമായ ഇന്ധന ശേഖരം ഉറപ്പാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ.സി. ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പുകൾക്കും നിസാര രാഷ്ട്രീയത്തിനും മാത്രം മുൻഗണന നൽകുന്ന സർക്കാരിന്റെ പിടിപ്പുകേട് മൂലം രാജ്യം കടുത്ത സാമ്പത്തിക തകർച്ചയിലേക്ക് നീങ്ങുകയാണെന്നും കെ.സി.വേണുഗോപാൽ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: പാക്കിസ്ഥാനെതിരേയുള്ള ഇന്ത്യയുടെ സൈനിക ആക്രമണമായ "ഓപ്പറേഷൻ സിന്ദൂർ' തീവ്രവാദത്തിനെതിരേയുള്ള ഉറച്ച പ്രതികരണമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
പഹൽഗാമിൽ നിരപരാധികളായ ഇന്ത്യക്കാരെ ആക്രമിക്കാൻ ധൈര്യപ്പെട്ടവർക്ക് നമ്മുടെ സൈന്യം ഉചിതമായ മറുപടി നൽകിയെന്നും രാജ്യസുരക്ഷയെ സംരക്ഷിക്കുന്നതിന്റെ അചഞ്ചലമായ പ്രതിബദ്ധത "ഓപ്പറേഷൻ സിന്ദൂർ' പ്രതിഫലിപ്പിച്ചെന്നും "ഓപ്പറേഷൻ സിന്ദൂറി'ന്റെ ഒന്നാം വാർഷികവേളയിൽ പ്രധാനമന്ത്രി പറഞ്ഞു.
"ഓപ്പറേഷൻ സിന്ദൂറി'ന്റെ വിജയത്തിന്റെ പ്രതീകമായി സമൂഹമാധ്യമങ്ങളിലെ തന്റെ ഡിസ്പ്ലേ ചിത്രം പ്രധാനമന്ത്രി "ഓപ്പറേഷൻ സിന്ദൂറാ'യി മാറ്റുകയും ചെയ്തു. സായുധസേനയുടെ പ്രൊഫഷണലിസം, തയാറെടുപ്പ്, ഏകോപിതശക്തി എന്നിവ ദൗത്യത്തിൽ പ്രതിഫലിച്ചുവെന്ന് നരേന്ദ്ര മോദി പറഞ്ഞു.
രാജ്യത്തെ സുരക്ഷാസേനകൾ തമ്മിലുള്ള വളർന്നുവരുന്ന ഐക്യം "ഓപ്പറേഷൻ സിന്ദൂർ' പ്രകടമാക്കിയെന്നും പ്രതിരോധമേഖലയിൽ സ്വാശ്രയത്വം നേടാനുള്ള രാജ്യത്തിന്റെ ശ്രമം ദേശീയസുരക്ഷയ്ക്കു കൂടുതൽ ശക്തി കൊണ്ടുവന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഏപ്രിൽ 22ന് ജമ്മു കാഷ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പ്രതികരണമായി മേയ് ഏഴിനാണ് പാക്കിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് ഇന്ത്യ "ഓപ്പറേഷൻ സിന്ദൂർ' എന്ന സൈനിക ആക്രമണം നടത്തിയത്.
സൈനികദൗത്യത്തിന്റെ ഒന്നാം വാർഷികവേളയിൽ രാഷ്ട്രപതി, പ്രതിരോധമന്ത്രി, ആഭ്യന്തരമന്ത്രി തുടങ്ങിയവരും സൈന്യത്തെ പ്രകീർത്തിച്ചു.
National
ന്യൂഡൽഹി: പുനരുദ്ധാരണം പൂര്‍ത്തീകരിച്ച് മുന്‍ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് ക്ഷേത്രം പ്രതിഷ്ഠിച്ചതിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച്, 11ന് താൻ വീണ്ടും സോമനാഥ് ക്ഷേത്രത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
സോമനാഥ് ക്ഷേത്രത്തിനു നേരേയുണ്ടായ ആദ്യ ആക്രമണത്തിന്റെ ആയിരം വർഷങ്ങൾ അനുസ്മരിക്കുന്ന ‘സോമനാഥ് സ്വാഭിമാൻ പർവി’ൽ പങ്കെടുക്കാൻ ജനുവരി ആദ്യം മോദി സോമനാഥിലെത്തിയിരുന്നു.
സോമനാഥ് നമുക്കൊരു നാഗരിക സന്ദേശമാണ് നൽകുന്നതെന്നും സോമനാഥിന് മുന്നിലെ വിശാലമായ കടൽ നിത്യതയെ അനുസ്മരിപ്പിക്കുന്നുവെന്നും മോദി പറഞ്ഞു.
സമാനതകളില്ലാത്ത വിശ്വാസവും സ്നേഹവും സ്വന്തമായ ഒന്നിനെയും തകര്‍ക്കാനാവില്ലെന്ന് സോമനാഥ് ക്ഷേത്രം ലോകത്തോട് വിളിച്ചുപറയുന്നുവെന്ന് 1951 മേയ് 11ലെ പ്രസംഗത്തിൽ ഡോ. രാജേന്ദ്ര പ്രസാദ് പറയുകയുണ്ടായി. ക്ഷേത്രം ജനഹൃദയങ്ങളിൽ നിലനിൽക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ക്ഷേത്രപുനരുദ്ധാരണം സർദാർ പട്ടേലിന്റെ സ്വപ്നസാക്ഷാത്കാരമാണെന്നും എന്നാൽ ആ ചൈതന്യം മുന്നോട്ടുകൊണ്ടുപോയി ജനജീവിതത്തിൽ സമൃദ്ധി തിരിച്ചുകൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ഈ സന്ദേശങ്ങൾ ഏറെ പ്രധാനവും പ്രചോദനാത്മകവുമാണെന്നും മോദി ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ എൻഡിഎക്ക് ശോഭിക്കാൻ കഴിയാതെപോയ രണ്ട് സംസ്ഥാനങ്ങളാണെങ്കിലും കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങളുടെ വികസനത്തിനു കേന്ദ്രസർക്കാർ പ്രവർത്തിക്കുമെന്ന് ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി.
ബംഗാൾ, ആസാം, പുതുച്ചേരി എന്നിവിടങ്ങളിലെ വിജയത്തിനുശേഷം ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യവേ കേരളത്തിലെ വിജയത്തിൽ യുഡിഎഫിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
കേരളത്തിൽ എൽഡിഎഫിന്റെ പത്തുവർഷത്തെ ഭരണം മാറി കോണ്‍ഗ്രസിനു ഭരണം ലഭിച്ചെങ്കിലും അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭരണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നരേന്ദ്ര മോദി കൂട്ടിച്ചേർത്തു. പ്രസംഗത്തിൽ കോണ്‍ഗ്രസിനെ പ്രധാനമന്ത്രി കടന്നാക്രമിച്ചു.
ലോകം നിരാകരിച്ചിട്ടും കോണ്‍ഗ്രസ് കമ്യൂണിസം സ്വീകരിക്കുകയാണെന്നും ആധുനിക അർബൻ നക്സലുകളാണ് കോണ്‍ഗ്രസെന്നും മോദി കുറ്റപ്പെടുത്തി. സ്ത്രീ സംവരണ ബിൽ തടുക്കാൻ കുറച്ചുദിവസംമുന്നേ കോണ്‍ഗ്രസും അവരുടെ സഖ്യകക്ഷികളും ശ്രമിച്ചെന്നും അതിനുള്ള തിരിച്ചടി അവർക്ക് ലഭിച്ചെന്നും ബംഗാൾ തെരഞ്ഞെടുപ്പിനെ ചൂണ്ടിക്കാട്ടി മോദി പറഞ്ഞു.
National
ന്യൂഡൽഹി: അടുത്ത മാസം നടത്തുന്ന യൂറോപ്യൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനിലെത്തി ലെയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോർട്ട്.
നോർവേയിലെ ഓസ്ലോയിൽ നടക്കുന്ന ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി അടുത്ത മാസം പകുതിയോടെ യൂറോപ്പിലേക്ക് തിരിക്കുന്നത്.
നോർവേയ്ക്കു പുറമെ വത്തിക്കാനും നെതർലാൻഡ്സും സന്ദർശനത്തിന്റെ വേദികളായേക്കുമെന്ന് ദേശീയ മാധ്യമമാണു റിപ്പോർട്ട് ചെയ്തത്.
Kerala
കോൽക്കത്ത: ബംഗാളിൽ ബിജെപിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമബംഗാളിലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കുന്നതിനു മുമ്പാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.
ഇനി ബിജെപി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനായിട്ടാണ് താൻ വരികയെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിന്റെ പുരോഗതി ഇന്ത്യയുടെ മൊത്തത്തിലുള്ള വികസനത്തിന് അനിവാര്യമാണ്. കിഴക്കൻ മേഖലയുടെ ഉയർച്ച രാജ്യത്തിന്റെ ഭാവിക്കായി നിർണായകമാണ്.
തന്റെ വിധിയും ഉത്തരവാദിത്തവും പശ്ചിമ ബംഗാളിനെ സേവിക്കുക, സംരക്ഷിക്കുക രക്ഷിക്കുക എന്നതാണ്, ഒഡീഷയ്ക്കും ബിഹാറിനും ശേഷം താമര ഇത്തവണ പശ്ചിമ ബംഗാളിലും വിരിയും. തൃണമൂൽ കോൺഗ്രസ് വഞ്ചിച്ചതായും സംസ്ഥാന വികസനത്തിന് അവർക്ക് ഒരു കാഴ്ചപ്പാടില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഭരണകക്ഷിയായ പാർട്ടി ഭരണം നടത്തുന്നതിന് പകരം ദുരുപയോഗവും ഭീഷണിയും പ്രയോഗിക്കുകയാണ്. അവർ തന്നെയും ഭരണഘടനാ സ്ഥാപനങ്ങളെയും സൈന്യത്തെ പോലും നിന്ദ്യമായ രീതിയിൽ നേരിട്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ യഥാർഥ പരിവർത്തനം സംഭവിക്കാൻ പോകുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്നും അമിത് ഷാ പറഞ്ഞു.
ആദ്യഘട്ട വോട്ടെടുപ്പിന് പിന്നാലെ പശ്ചിമ ബംഗാളിൽ രണ്ടാം ഘട്ടത്തിനായുള്ള പ്രചാരണത്തിന് ചൂടേറുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ തുടങ്ങിയ പ്രമുഖ നേതാക്കൾ രണ്ടാം ഘട്ടത്തിന് മുന്നോടിയായി പ്രചാരണ രംഗത്ത് സജീവമാണ്.
ഇതിനിടെയാണ് ആദ്യ ഘട്ടത്തിലെ വോട്ടെടുപ്പ് ബിജെപിക്ക് അനുകൂലമായിരുന്നതായി അമിത് ഷാ അഭിപ്രായപ്പെട്ടത്. ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന 152 സീറ്റുകളിൽ 110 എണ്ണവും ബിജെപി നേടുമെന്നാണ് അമിത് ഷായുടെ അവകാശവാദം.
രണ്ടാം ഘട്ടത്തിലും ഇതേ രീതിയിലുള്ള മികച്ച പ്രതികരണം പാർട്ടിക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാലുടൻ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ദൂരദർശനിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തതിൽ നടപടി ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് ടി.എൻ.പ്രതാപൻ.
പ്രധാനമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ദൂരദർശനിലൂടെ രാഷ്ട്രീയ പ്രസംഗം നടത്തിയെന്നാണ് ടി.എൻ. പ്രതാപന്റെ ആരോപണം. ഇതിൽ നടപടി ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കുന്നതിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം റിട്ട് ഹർജി ഫയൽ ചെയ്തത്.
ഏപ്രിൽ 18 ന് ആയിരുന്നു ദൂരദർശനിലൂടെ നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. പ്രസംഗത്തിൽ പ്രതിപക്ഷ പാർട്ടികളെ പേരെടുത്ത് വിമർശിച്ചതായും ടി.എൻ. പ്രതാപന് ആരോപിക്കുന്നു.
Kerala
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് അനിൽ അക്കര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു.
ഇത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് പരാതി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സമയത്ത് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംവിധാനങ്ങൾ ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്തിയെന്ന് പരാതിയിൽ ആരോപിക്കുന്നു. പ്രധാനമന്ത്രി തന്റെ ഔദ്യോഗിക പ്രസംഗം രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്തു.
ഇത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ആരോപിച്ചിരുന്നു. വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിനെത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
National
അമരാവതി: വനിതാ സംവരണ ഭേദഗതി ബില്ലിൽ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിനെ വിമർശിച്ച് നടൻ പ്രകാശ് രാജ്. പവൻ കല്യാൺ ബില്ല് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിനെ വിമർശിച്ചാണ് പ്രകാശ് രാജ് രംഗത്തെത്തിയത്.
മോദിയെ പ്രീണിപ്പിക്കാന്‍ ജനങ്ങളോട് കള്ളം പറയരുതെന്ന് പ്രകാശ് രാജ് എക്സിൽ കുറിച്ചു. 2023ൽ തന്നെ വനിതാ സംവരണ ബിൽ പാസായി. അത് എപ്പോൾ വേണമെങ്കിലും നടപ്പാക്കാം. ഇതേ കുറിച്ച് സംവാദത്തിന് തയാറാണെന്നും പ്രകാശ് രാജ് വ്യക്തമാക്കി.
ആന്ധ്രാപ്രദേശ് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കുന്ന ഡിലിമിറ്റേഷന്‍ ബില്ലുമായി ഇതിനെ ബന്ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ആന്ധ്രാ ജനതയുടെ അവകാശങ്ങളും അന്തസും പണയപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശനിയാഴ്ചയാണ് വനിതാ സംവരണ ബില്ലിനെ അനുകൂലിച്ച് പവൻ കല്യാൺ പോസ്റ്റ് പങ്കുവച്ചത്. നിയമസഭകളിൽ വനിതകളുടെ പ്രാതിനിധ്യം ശക്തമാക്കാനുള്ള ചരിത്രപരമായ അവസരമാണ് പ്രതിപക്ഷം മനഃപൂർവം തടഞ്ഞതെന്നായിരുന്നു പവൻ കല്യാൺ എക്സിൽ കുറിച്ചത്.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8.30ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വനിതാ ബില്ല് പരാജയപ്പെട്ടതിന് പിന്നാലെയാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്ന പ്രത്യേകതയുമുണ്ട്. കേന്ദ്ര മന്ത്രിസഭാ യോഗവും സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭാ യോഗവും ഇന്ന് ചേർന്നിരുന്നു. ഈ രണ്ട് യോഗങ്ങളിലും ഈ വിഷയം ഉയർന്നു വന്നിരുന്നെന്നാണ് സൂചന. പ്രതിപക്ഷം ഈ വിഷയത്തിൽ വലിയ വില നൽകേണ്ടിവരുമെന്ന് മോദി യോഗത്തിൽ പറഞ്ഞതായാണ് വിവരം.
National
ന്യൂഡൽഹി: വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിന് ലോക്സഭയിൽ അവതരിപ്പിച്ച ബില്ലുകൾക്ക് രാഷ്ട്രീയനിറം നൽകരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇതിനെതിരേ മുൻകാലങ്ങളിൽ എതിർപ്പ് ഉന്നയിച്ചവർ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടുണ്ടെന്നും അവർ ദീർഘകാലം വില നൽകേണ്ടിവരുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.
വിവിധ കാരണങ്ങളാൽ നടപ്പിലാക്കാൻ വൈകിപ്പോയ വനിതാ സംവരണ നിയമം നടപ്പിലാക്കേണ്ടതു കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അതിനെ എതിർക്കുന്നവരോട് രാജ്യത്തെ സ്ത്രീകൾ ക്ഷമിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. വനിതാ സംവരണ നിയമം നടപ്പാക്കുന്നതിന് ആവശ്യമായ മൂന്ന് ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിച്ചതിനെത്തുടർന്ന് നടന്ന ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്ത് ഒരു സംസ്ഥാനത്തിനും മണ്ഡല പുനർനിർണയത്തിന്റെ പേരിൽ വിവേചനം നേരിടേണ്ടിവരില്ലെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. മണ്ഡല പുനർനിർണയത്തിന്റെ ഫലമായി ഒരു സംസ്ഥാനത്തെയും ലോക്സഭാ സീറ്റുകളുടെ അനുപാതം കുറയില്ല. സീറ്റുകളുടെ വർധനയും നിലവിലെ അനുപാതത്തിന് അനുസരിച്ചായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ബില്ലുകൾ പാസാക്കുന്നതിന്റെ പൂർണ ക്രെഡിറ്റ് പ്രതിപക്ഷത്തിനു നൽകാമെന്നു പറഞ്ഞ മോദി, ഏതെങ്കിലും ഒരു പാർട്ടിയുടെ വിജയമായി ഇതിനെ കാണേണ്ടതില്ലെന്നും വ്യക്തമാക്കി. ദേശീയതാത്പര്യം മുൻനിർത്തിയുള്ള തീരുമാനമാണു സർക്കാർ സ്വീകരിക്കുന്നത്. രാജ്യത്തെ ജനസംഖ്യയിൽ പകുതി വരുന്ന സ്ത്രീകൾ ഭരണനിർവഹണത്തിന്റെ ഭാഗമാകുന്നത് വികസനത്തിന് ആക്കം കൂട്ടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷ സാഹചര്യത്തിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇമ്മാനുവൽ മാക്രോണുമായി ഫോണിൽ സംസാരിച്ചെന്നും പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തുവെന്നും മോദി എക്സിൽ കുറിച്ചു.
ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്ര സഞ്ചാരത്തിന്റെ പ്രാധാന്യവും ചര്‍ച്ചയായെന്നും മേഖലയിൽ സമാധാനവും സ്ഥിരതയും തുടരുന്നതിന് ഇരു രാജ്യങ്ങളുടെ സഹകരണം തുടരുമെന്നും മോദി അറിയിച്ചു.
കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ഫോണിൽ സംസാരിച്ചിരുന്നു. നാൽപത് മിനിറ്റോളം നീണ്ട ചര്‍ച്ചയിൽ സ്വതന്ത്ര സുരക്ഷിത ഹോര്‍മുസ് ചര്‍ച്ചയായെന്നും മോദി അറിയിച്ചിരുന്നു.
National
ന്യൂഡൽഹി: വനിതാ സംവരണ ബിൽ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ബില്ലിനെ എതിർക്കുന്നവർക്ക് രാജ്യത്തെ സ്ത്രീകൾ മാപ്പ് നൽകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ വികസനയാത്രയിലെ സുപ്രധാന നിമിഷമാകും വനിതാ സംവരണ ബിൽ പാസാക്കുന്നത്.
രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ് ബില്ലിനെ പലരും എതിർക്കുന്നത്. നമ്മൾ ഒരുമിച്ച് നിന്നാൽ അതിലൂടെ ഇതിഹാസം രചിക്കാമെന്നും എംപിമാരോട് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ ജനസംഖ്യയിൽ പകുതി വരുന്ന സ്ത്രീകളെ ഭരണത്തിന്റെ ഭാഗമാക്കാനുള്ള വലിയ അവസരമാണിത്.
ഈ അവസരം കളയരുതെന്നും പ്രധാനമന്ത്രി ലോക്സഭയിൽ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ രാഷ്ട്രീയവും ദിശയും ഇത് മാറ്റി മറിയ്ക്കും. പഞ്ചായത്തിൽ സംവരണം അനുവദിച്ചവർ തന്നെ ലോക്സഭയിൽ ഇത് അനുവദിക്കാത്തത് വിരോധാഭാസമാണ്. സ്വന്തം സ്ഥാനം പോകും എന്ന ഭയമാണ് ചിലരെ നയിക്കുന്നതെന്നും പ്രധാനന്ത്രി വ്യക്തമാക്കി.
ബില്ലിനെ രാഷ്ട്രീയത്തിന്റെ അളവുകോൽവച്ച് കാണരുത്. ഇത് ദേശീയ താൽപര്യം മുൻനിർത്തിയുള്ള തീരുമാനമാണ്. തനിക്ക് ബില്ലിന്റെ ക്രെഡിറ്റ് വേണ്ട. ബിൽ പാസാൽ ക്രെഡിറ്റ് പ്രതിപക്ഷത്തിനു നൽകാമെന്നും നരേന്ദ്ര മോദി പറഞ്ഞു.
National
ന്യൂഡൽഹി: ലോക്സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിനുമുള്ള ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിച്ചു. ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ വോട്ടെടുപ്പിലൂടെയാണ് ബില്ലുകൾക്ക് അവതരണാനുമതി നൽകിയത്
അനുകൂലിച്ച് 251 പേരും എതിർത്ത് 185 പേരും വോട്ട് ചെയ്തു. മൂന്ന് ബില്ലിന്മേലും 12 മണിക്കൂർ ചർച്ചയാകാമെന്നും വെള്ളിയാഴ്ച വൈകുന്നേരം നാലിന് ബില്ലുകളിൽ വോട്ടെടുപ്പ് നടത്തുമെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. ആവശ്യമെങ്കിൽ ചർച്ച 18 മണിക്കൂർ വരെ നീട്ടാമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർളയും വ്യക്തമാക്കി.
ബില്ലുകളെ എതിർക്കുവാണെന്ന് കെ.സി.വേണുഗോപാൽ ലോക്സഭയിൽ പറഞ്ഞു. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തകർക്കുന്നതാണ് ഈ ബില്ലുകൾ. ബില്ലിനു പിന്നിലുള്ള ലക്ഷ്യം എന്താണെന്ന് രാജ്യത്തിനു മുഴുവൻ അറിയാം. 2023ൽ ലോക്സഭയിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ബിൽ ഇരുസഭകളും പാസാക്കിയിരുന്നു.
എന്നാൽ ഇപ്പോൾ കേന്ദ്രം നടത്തുന്നത് ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നും വേണുഗോപാൽ പറഞ്ഞു. ബില്ലിനെതിരായ വിമർശനങ്ങൾ ചർച്ചയിൽ ഉന്നയിക്കാമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കേ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഫോൺ സംഭാഷണം നടത്തിയതായി റിപ്പോർട്ട്. "എന്റെ സുഹൃത്ത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിളിച്ചു' എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് എക്സിൽ പങ്കുവച്ചത്.
40 മിനിറ്റോളം നീണ്ട സംഭാഷണത്തിൽ "ഞങ്ങൾ എല്ലാവരും നിങ്ങളെ സ്നേഹിക്കുന്നുവെന്ന് നിങ്ങൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു' എന്ന് ട്രംപ് മോദിനോട് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങളെ കുറിച്ചും ഹോർമൂസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കത്തെക്കുറിച്ചും സംസാരിച്ചതായും ഇന്ത്യയുടെ നിലപാട് വിശദീകരിച്ചതായും മോദി വ്യക്തമാക്കി. മേഖലയിൽ സംഘർഷം കുറയ്ക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തെന്നും സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ ഇരുരാജ്യങ്ങളും സംയുക്തമായി പ്രവർത്തിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.
ട്രംപും മോദിയും തമ്മിൽ നടക്കുന്ന ഈ വർഷത്തെ മൂന്നാമത്തെ ഫോൺ കോൾ സംഭാഷണമാണ് ഇത്.
National
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറാനുമായി താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷം ഇതാദ്യമായാണ് ഇരുനേതാക്കളും തമ്മിൽ ചർച്ച നടത്തുന്നത്.
ട്രംപുമായി ഫോണിൽ സംസാരിച്ചതായി മോദി എക്സിലൂടെ വെളിപ്പെടുത്തുകയായിരുന്നു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും ഇറാനുമായുള്ള വെടിനിർത്തൽ അടക്കമുള്ള നിലവിലെ സാഹചര്യങ്ങളുമാണ് ഇരുവരും ചർച്ച ചെയ്തത്.
40 മിനിറ്റാണ് മോദിയും ട്രംപും തമ്മിലുള്ള ചർച്ച നീണ്ടുനിന്നത്. പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയതായി മോദി എക്സിൽ കുറിച്ചു. ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കത്തിലെ ഇന്ത്യയുടെ നിലപാട് അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
മേഖലയിലെ സംഘർഷം കുറയ്ക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ പൂർണ പിന്തുണ പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ ഇരുരാജ്യങ്ങളും സംയുക്തമായി പ്രവർത്തിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.
National
ന്യൂഡല്‍ഹി: വനിത സംവരണ ബിൽ എംപിമാർക്ക് വിതരണം ചെയ്ത് സർക്കാർ. ലോക്സഭാ സീറ്റുകള്‍ 850 വരെയാക്കാനാണ് നിര്‍ദേശം. മണ്ഡലങ്ങൾ പുനർനിർണയിക്കാൻ കമ്മീഷനെ നിയമിക്കാനും തീരുമാനിച്ചു.
പ്രധാനമന്ത്രി രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയോട് ബില്ലില്‍ പിന്തുണ തേടിയിട്ടുണ്ട്. പ്രധാനപ്പെട്ട രണ്ട് ബില്ലുകളാണ് ഇപ്പോള്‍ എംപിമാര്‍ക്ക് വിതരണം ചെയ്തിരിക്കുന്നത്. ഇതിലൊന്ന് മണ്ഡല പുനര്‍നിര്‍ണയത്തിനുള്ള ബില്ലാണ്.
വനിതാ സംവരണം നടപ്പിലാക്കുമെന്ന് സ്ത്രീശക്തിയെ അഭിസംബോധന ചെയ്തുളള കത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. വനിതാ സംവരണ ഭേദഗതി ബില്‍ പാസാക്കുന്നതോടെ സംസ്ഥാനങ്ങള്‍ക്ക് 815 സീറ്റുകളും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് 35 സീറ്റുകളുമാണ് ലഭിക്കുക.
സുപ്രീം കോടതി ജഡ്ജി കമ്മീഷന് നേതൃത്വം നൽകും. വനിതകളുടെ സീറ്റുകൾ മാറി മാറി നിശ്ചയിക്കും. രാജ്യത്തെ വനിതകള്‍ തീരുമാനത്തെ അഭിനന്ദിക്കുകയാണെന്നും മോദി പറഞ്ഞു.
National
ചെന്നൈ: വനിതാ സംവരണവുമായി ബന്ധപ്പെട്ടുള്ള മണ്ഡല പുനർനിർണയ നീക്കത്തിൽ നിലപാട് കടുപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. മണ്ഡല പുനർനിർണയ നടപടികളുമായി മുന്നോട്ട് പോയാൽ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രക്ഷോഭത്തിന് തമിഴ്നാട് സാക്ഷ്യം വഹിക്കുമെന്ന് സ്റ്റാലിൻ മുന്നറിയിപ്പ് നൽകി.
വിഷയത്തിൽ അവസാന മുന്നറിയിപ്പെന്ന് വ്യക്തമാക്കിയാണ് സ്റ്റാലിൻ നിലപാട് വ്യക്തമാക്കിയത്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് അനർഹമായ പ്രാധാന്യം നൽകി തമിഴ്നാടിന്റെ അധികാരം ഇല്ലാതാക്കാൻ ശ്രമിച്ചാൽ സർവശക്തിയും ഉപയോഗിച്ച് പ്രതിരോധിക്കുമെന്ന് സ്റ്റാലിൻ പറഞ്ഞു.
തമിഴ്നാടിന്റെ സ്വാഭിമാനത്തെ തൊട്ടാൽ ഓരോ വീട്ടിൽ നിന്നുള്ളവരും തെരുവിലിറങ്ങും. ഡൽഹിയിൽ ഇരുന്ന് സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവരാമെന്ന് ആരും കരുതേണ്ടെന്നും തമിഴ്നാട് മുഖ്യമന്ത്രി അറിയിച്ചു.
1950 കളിലെയും 60 കളിലെയും ഡിഎംകെയുടെ പോരാട്ടവീര്യം ഇന്ത്യ വീണ്ടും കാണേണ്ടി വരും. മുഖ്യമന്ത്രി എന്ന നിലയിൽ മാത്രമല്ല ദ്രാവിഡ പ്രസ്ഥാനത്തിന്റെ ഇന്നത്തെ അമരക്കാരൻ എന്ന നിലയിലുമാണ് താൻ ഇത് പറയുന്നതെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: വനിതാ സംവരണം യാഥാർത്ഥ്യമാക്കുന്നതിനായുള്ള നിർണായകമായ ഭരണഘടനാ ഭേദഗതികൾക്കായി ഏപ്രിൽ 16 മുതൽ പാർലമെന്റിന്റെ മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനം ചേരും. 2023-ൽ പാസാക്കിയ 'നാരീശക്തി വന്ദൻ അധിനിയം' നടപ്പിലാക്കുന്നതിനായുള്ള ഭേദഗതി ബില്ലും ഡീലിമിറ്റേഷൻ (മണ്ഡല പുനർനിർണയം) ബില്ലുമാണ് ഈ സമ്മേളനത്തിൽ അവതരിപ്പിക്കുക.
നിയമസഭകളിലും ലോക്സഭയിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സെൻസസ് വൈകുന്ന സാഹചര്യത്തിൽ, 2011ലെ സെൻസസ് വിവരങ്ങൾ അടിസ്ഥാനമാക്കി മണ്ഡല പുനർനിർണ്ണയം നടത്തി സംവരണം നടപ്പിലാക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. മണ്ഡല പുനർനിർണയം പൂർത്തിയാകുന്നതോടെ ലോക്സഭയിലെ ആകെ സീറ്റുകളുടെ എണ്ണം 543-ൽ നിന്ന് 816 ആയി ഉയർന്നേക്കാം.
National
ന്യൂഡൽഹി: വനിതാ സംവരണ ബിൽ വ്യാഴാഴ്ച തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിൽ യാഥാർഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന നാരിശക്തി വന്ദൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനിതാ സംവരണ ബില്ല് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമാണ്. നാരി ശക്തിക്കായി ഈ ചരിത്രപരമായ നീക്കം സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വനിതാ സംവരണ ബില്ലിന്റെ കാര്യത്തിൽ ഇന്ത്യ ഒറ്റക്കെട്ടായി നിലകൊള്ളുകയാണ്.
40 വർഷത്തിനു ശേഷമാണ് ബിൽ വരുന്നത്. ഇത് 2029 ഓടെ നടപ്പിലാക്കണം. 21-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നാണിതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 2023 ൽ രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായാണ് പാർലമെന്റ് വനിതാ സംവരണ ബില്ല് പാസാക്കിയത്.
2029 ഓടെ നിയമം നടപ്പിലാക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് ബിൽ പാസാക്കാൻ സർക്കാർ മുൻകൈ എടുക്കുന്നത്. ഈ തീരുമാനം ഒരു പുതിയ യുഗത്തിന്റെ തുടക്കമാണ്. കൂടാതെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഈ പരിശ്രമത്തിൽ അവരുടേതായ രീതിയിൽ സംഭാവന നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
Kerala
ന്യൂഡൽഹി: വിടപറഞ്ഞ വിഖ്യാത ഗായിക ആശാ ഭോസ്ലെയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും പ്രതിഭാശാലിയും ബഹുമുഖ പ്രതിഭയുമായ ആശാ ഭോസ്ലെയുടെ നിര്യാണത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് മോദി പറഞ്ഞു.
ആശാ ഭോസ്ലെയ്ക്കൊപ്പമുള്ള സംഭാഷണങ്ങൾ എപ്പോഴും തന്റെ ഓർമയിലുണ്ടാകുമെന്നും നരേന്ദ്ര മോദി എക്സിൽ കുറിച്ചു. അവരുടെ കുടുംബത്തിനും ആരാധകർക്കും സംഗീത പ്രേമികൾക്കും തന്റെ അഗാധമായ അനുശോചനം അറിയിക്കുന്നതായും മോദി വ്യക്തമാക്കി.
ദശകങ്ങൾ നീണ്ട അവരുടെ അസാധാരണമായ സംഗീത ജീവിതം നമ്മുടെ സാംസ്കാരിക പൈതൃകത്തെ സമ്പന്നമാക്കുകയും ലോകമെമ്പാടുമുള്ള എണ്ണമറ്റ ഹൃദയങ്ങളെ സ്പർശിക്കുകയും ചെയ്തു. അവരുടെ ആത്മാവുള്ള മെലഡികളോ ഊർജസ്വലമായ ഗാനങ്ങളോ ആകട്ടെ, അവരുടെ ശബ്ദം കാലാതീതമായ തിളക്കം വഹിച്ചുവെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.
National
കോല്‍ക്കത്ത: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു മികച്ച മുന്നേറ്റമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
എല്‍ഡിഎഫും യുഡിഎഫും പരാജയഭീതിയിലാണെന്നും ഇരുമുന്നണികള്‍ക്കും വിജയം അവകാശപ്പെടാന്‍ കഴിയാത്ത സാഹചര്യമാണെന്നും ബംഗാളിലെ പൂർവ് ബർധമാനിൽ നടന്ന തെരഞ്ഞെടുപ്പു റാലിയില്‍ മോദി പറഞ്ഞു.
തെരഞ്ഞെടുപ്പു നടന്ന കേരളം, ആസാം, പുതുച്ചേരി എന്നിവിടങ്ങളിൽ വന്‍തോതില്‍ സ്ത്രീ വോട്ടര്‍മാര്‍ ബൂത്തിലെത്തി. സ്ത്രീകള്‍ കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയ ഇടങ്ങളിലെല്ലാം ബിജെപി വലിയ വിജയം നേടും. പോളിംഗ് ശതമാനം വര്‍ധിക്കുമ്പോള്‍ ബിജെപി വിജയിക്കാറുണ്ടെന്നും മോദി പറഞ്ഞു. പ്രീണനരാഷ്ട്രീയം അവസാനിപ്പിക്കാന്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും.
ബംഗാളികളെ സ്വന്തം സംസ്ഥാനത്ത് ന്യൂനപക്ഷമാക്കാന്‍ അനുവദിക്കില്ല. തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുന്നതിനായി നുഴഞ്ഞുകയറ്റക്കാരെ ആശ്രയിക്കുകയാണ്. ഈ തെരഞ്ഞെടുപ്പ് ബംഗാളിന്റെ അസ്തിത്വവും ഭാവിപദ്ധതികളും സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും മോദി പറഞ്ഞു.
ബംഗാളിന്റെ ചരിത്രം പരിശോധിച്ചാല്‍ മാറ്റത്തിനായി അവര്‍ തീരുമാനമെടുത്താല്‍ ലോകത്തെ ഒരു ശക്തിക്കും അതു തടയാനാകില്ല. ബ്രിട്ടീഷുകാര്‍ മുതല്‍ കോണ്‍ഗ്രസ് വരെയും ഇടതുപക്ഷം വരെയും ബംഗാളിനെ വെല്ലുവിളിച്ചവരുടെ അഹങ്കാരം തകര്‍ന്നിട്ടുണ്ട്. ഇനിയതു തൃണമൂലിന്റെ ഊഴമാണ്. സിന്‍ഡിക്കറ്റ് രാജും അഴിമതിയും കാരണം ബംഗാള്‍ സാമ്പത്തികമായി പിന്നോട്ടുപോയി.
സംസ്ഥാനത്തിന്റെ കടം എട്ടു ലക്ഷം കോടി രൂപ കവിഞ്ഞു. ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റാല്‍ ആദ്യ മന്ത്രിസഭായോഗത്തില്‍തന്നെ ആയുഷ്മാന്‍ ഭാരത് ആരോഗ്യപദ്ധതി നടപ്പിലാക്കും.
അഴിമതികള്‍ അവസാനിപ്പിക്കുകയാണു ലക്ഷ്യം. നുഴഞ്ഞുകയറ്റക്കാര്‍ക്ക് ബംഗാള്‍ വിടാനുള്ള സമയമായി. അവരെ സഹായിക്കുന്നവരെ വെറുതെ വിടില്ലെന്നും ബംഗാളിനെ വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുമെന്നും മോദി വ്യക്തമാക്കി.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ പദ്ധതിയിട്ട മൂന്നുപേർ ബിഹാറിൽ അറസ്റ്റിൽ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി. അറസ്റ്റിലായവരിൽ പ്രധാനി അമൻ തിവാരി എന്ന ബക്സർ സ്വദേശിയാണ്. 2022 ൽ കൊൽക്കത്ത വിമാനത്താവളം തകർക്കാനുള്ള പദ്ധതിയും പ്രതി ആസൂത്രണം ചെയ്തിരുന്നു.
പ്രതികൾ അമേരിക്കൻ ചാരസംഘടനയായ സിഐഎയെ സമീപിച്ചെന്നും റിപ്പോർട്ടുണ്ട്. 22 ദിവസത്തിനുള്ളിൽ ഇന്ത്യൻ പ്രധാനമന്ത്രിയെ വധിക്കാമെന്നും ഇതിന് തങ്ങൾക്ക് സിഐഎ പാരിതോഷികം നൽകണമെന്നും ഇവർ ആവശ്യപ്പെട്ടതായാണ് വിവരം.
പരിശോധനയിൽ പ്രതികളുടെ പക്കൽനിന്ന് ലാപ്ടോപ്പുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു. തീവ്രവാദ സംഘടനകളോ രാജ്യവിരുദ്ധ സംഘടനകളോ ആയി ബന്ധമുള്ളവരാണോ ഇവരെന്നും അന്തരാഷ്ട്ര സംഘനകളുമായി ബന്ധമുണ്ടോയെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ബർപേട്ട: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനങ്ങളുയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷൻ സിന്ദൂർ നടന്ന സമയത്ത് പാക്കിസ്ഥാൻ പ്രചരിപ്പിച്ച അതേ കാര്യങ്ങൾ കോൺഗ്രസ് ഏറ്റുപറയുകയായിരുന്നുവെന്നും നിർണായക ഘട്ടത്തിൽ രാജ്യത്തിന്റെ സായുധ സേനയുടെ ആത്മവീര്യം തകർക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചതെന്നും പ്രധാനമന്ത്രി വിമർശിച്ചു.
ആസാമിലെ ബർപേട്ടയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഓപ്പറേഷൻ സിന്ദൂർ സമയത്ത് മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യൻ സൈന്യം പാക്കിസ്ഥാനെ കീഴടങ്ങാൻ പ്രേരിപ്പിച്ചപ്പോൾ പാക്കിസ്ഥാന് സ്തുതി പാടാനാണ് കോൺഗ്രസ് ശ്രമിച്ചതെന്ന് മോദി പരിഹസിച്ചു.
കോൺഗ്രസ് നേതാക്കളും പാക്കിസ്ഥാനും തമ്മിലുള്ള ഈ ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും ഇന്ത്യയുടെ ശത്രുക്കളുടെ അജണ്ടകൾക്ക് കോൺഗ്രസ് എപ്പോഴും ഒത്താശ ചെയ്യുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു.
സർജിക്കൽ സ്ട്രൈക്ക്, എയർ സ്ട്രൈക്ക് എന്നിവ നടന്നപ്പോഴും സൈന്യത്തിന്റെ വീര്യത്തെ കോൺഗ്രസ് ചോദ്യം ചെയ്തിട്ടുണ്ടെന്ന് മോദി കൂട്ടിച്ചേർത്തു.
Kerala
തിരുവല്ല: കേരളത്തിന്റെ വികസനത്തിൽ കേന്ദ്രത്തിലെ എൻഡിഎ സർക്കാർ ഒരിക്കലും പുറംതിരിഞ്ഞു നിന്നിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവല്ലയിൽ എൻഡിഎ പ്രചാരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ എൻഡിഎ ഒരിക്കൽപോലും അധികാരത്തിലെത്തിയിട്ടില്ല. എന്നിരുന്നാലും കോൺഗ്രസ് ഭരിച്ചിരുന്ന കാലഘട്ടത്തേക്കാൾ അഞ്ചിരട്ടി തുക കേരളത്തിനു കേന്ദ്രത്തിൽ നിന്നു ലഭിച്ചു. അടിസ്ഥാന മേഖലയുടെ വികസനത്തിനാണ് കേന്ദ്രം ശ്രദ്ധിച്ചത്.
കേരളം വികസനത്തിന്റെ പാതയിൽ അതിവേഗം മുന്നേറണമെന്നതാണ് എൻഡിഎയും ലക്ഷ്യമിടുന്നത്. ശബരി റെയിൽപ്പാത പൂർത്തീകരിക്കാൻ മുൻകൈയെടുത്തതും ഇതിന്റെ ഭാഗമാണ്.
ദേശീയ പാത വികസനം പൂർത്തീകരിച്ചത് കേന്ദ്രത്തിന്റെ ഇടപെടലിലാണ്. എന്നാൽ വികസന രംഗത്തെ മുന്നേറ്റം മുടക്കാനാണ് എൽഡിഎഫും യുഡിഎഫും ശ്രമിച്ചിട്ടുള്ളത്.
ഗൾഫ് സംഘർഷം: അപകടകരമായ പ്രസ്താവന അവസാനിപ്പിക്കണം
ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന സംഘർഷവുമായി ബന്ധപ്പെട്ട് രാജ്യത്ത് രാഷ്ട്രീയ നേട്ടത്തിനുവേണ്ടി പ്രകോപനവും അപകടകരവുമായ പ്രസ്താവനകൾ കോൺഗ്രസും പ്രതിപക്ഷ കക്ഷി നേതാക്കളും അവസാനിപ്പിക്കമെന്ന് നരേന്ദ്രമോദി ആവശ്യപ്പെട്ടു. ഗൾഫ് മേഖലയിലും പശ്ചിമേഷ്യൻ രാജ്യങ്ങളിലുമായി കഴിയുന്ന ഇന്ത്യക്കാരുടെ സുരക്ഷിതത്വത്തിനാണ് പ്രാധാന്യം.
ഗൾഫ് രാജ്യങ്ങളെ ശത്രുപക്ഷത്തു നിർത്തിക്കൊണ്ടുള്ള പ്രസ്താവനകൾ പ്രകോപനത്തിനു കാരണമാകും. തെരഞ്ഞെടുപ്പുകൾ വരുംപോകും. ഇതിന്റെ പേരിൽ നടത്തുന്ന അനാവശ്യമായ പല പ്രസ്താവനകളും അപകടകരമായ സാഹചര്യത്തിലേക്കു വഴിതെളിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ചങ്ങനാശേരി എൻഎസ്എസ് കോളജ് ഗ്രൗണ്ടിൽ ഹെലികോപ്ടറിൽ വന്നിറങ്ങിയ പ്രധാനമന്ത്രി കാർ മാർഗമാണ് തിരുവല്ലയിലേക്ക് എത്തിയത്. റോഡിന് ഇരുവശവും നിരവധിയാളുകൾ അഭിവാദ്യം അർപ്പിച്ചു.
തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടന്ന യോഗത്തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പത്ത് സ്ഥാനാർഥികളെ വേദിയിൽ പ്രധാനമന്ത്രിയെ പരിചയപ്പെടുത്തി. കുമ്മനം രാജശേഖരൻ അധ്യക്ഷത വഹിച്ചു.
Kerala
തിരുവല്ല: നിയമസഭ, പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ 33 ശതമാനം സംവരണം നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവല്ലയിൽ എൻഡിഎ പ്രചാരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലോക്സഭ സീറ്റുകളുടെ എണ്ണം കുറയില്ല. 2029ൽ നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 16, 17, 18 തീയതികളിൽ ഇതുമായി ബന്ധപ്പെട്ടു ചർച്ച നടക്കുന്നുണ്ട്.
ജനസംഖ്യ അടിസ്ഥാനത്തിൽ സീറ്റ് കുറയ്ക്കുമെന്നത് വ്യാജപ്രചാരണമാണ്. ഒരു സംസ്ഥാനത്തെയും സീറ്റ് കുറയ്ക്കില്ല. എല്ലാവരെയും ചർച്ചയ്ക്കു വിളിച്ചിട്ടണ്ട്. ഏകകണ്ഠമായി നിയമം പാസാക്കാൻ രാജ്യത്തെ എല്ലാ കക്ഷികളോടും അഭ്യർഥിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേരളത്തിലെ യുവാക്കൾ നാടുവിടുകയാണ്. ഇവിടെ തൊഴിൽ സംരംഭങ്ങൾ ഇല്ലെന്നതാണ് പ്രധാന കാരണം. സേവന മേഖലകളും വ്യവസായ മേഖലകളും പുതുതായി കേരളത്തിലേക്കു വരുന്നില്ല.
അഴിമതിയുടെയും വർഗീയതയുടെയും മതിലുകൾ തകർക്കാതെ കേരളത്തിന്റെ വികസനം സാധ്യമാകില്ലെന്ന് പ്രധാനമന്ത്രിപറഞ്ഞു. വരാൻ പോകുന്ന തെരഞ്ഞെടുപ്പിലൂടെ കേരളത്തിൽ ആദ്യമായി ദേശീയ ജനാധിപത്യ സഖ്യം വിജയിക്കും.
Kerala
തിരുവനന്തപുരം: എൻഡിഎ ക്യമ്പിന് ആവേശമായി തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. കരമന മുതൽ കിള്ളിപ്പാലം വരെ തുറന്ന വാഹനത്തിലായിരുന്നു റോഡ് ഷോ. തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലൂടെയായിരുന്നു റോഡ് ഷോ.
വൈകുന്നേരത്തോടെ കേരളത്തിലെത്തിയ മോദി തിരുവല്ലയിലെ ആദ്യപരിപാടിക്ക് ശേഷമാണ് തലസ്ഥാന നഗരത്തിലെത്തിയത്. മോദിക്കൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർഥികളും ഉണ്ടായിരുന്നു. രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, ശ്രീലേഖ, കരമന ജയൻ എന്നീ സ്ഥാനാര്‍ഥികളാണ് പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്തത്.
റോഡിന്റെ ഇരുവശവും പ്രധാനമന്ത്രിയെ കാണാൻ ജനങ്ങള്‍ തിങ്ങിക്കൂടുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. തിരുവല്ലയിൽ പൊതുയോഗത്തിൽ മോദി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. ഇവിടെ പൊതുയോഗമില്ല. പൂക്കളുമായിട്ടാണ് ജനങ്ങള്‍ റോഡിനിരുവശവും പ്രധാനമന്ത്രിയെ കാത്തുനിന്നത്.
Kerala
തിരുവല്ല: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ല പ്രസംഗത്തിലുടനീളം മലയാളം ഇടകലർന്നു. ജയ് കേരളം, ജയ് വികസിത കേരളം, കേരളത്തിലെ ഏറെ പ്രിയപ്പെട്ട സഹോദരി സഹോദരങ്ങളെ എല്ലാവർക്കും എന്റെ നമസ്കാരം .. എന്ന് മലയാളത്തിൽ പ്രസംഗം തുടങ്ങിവച്ച പ്രധാമന്ത്രി എന്റെ സുഹൃത്തുക്കളേ എന്ന അഭിസംബോധന ഇടയ്ക്കൊക്കെ തുടർന്നു.
വികാസ് തിരുവല്ല വികസിത കേരളത്തിന് തുടക്കമാകുമെന്നു പറഞ്ഞു പ്രധാനമന്ത്രി തിരുവല്ല ജനങ്ങളിലെ വിശ്വാസമാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തിയെന്നും മലയാളത്തിൽ തന്നെ പറഞ്ഞു. പൂർണമായി മലയാളത്തിൽ പ്രസംഗിക്കാൻ കഴിയാത്തതിലെ ഖേദം പ്രകടിപ്പിച്ചാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്.
എന്റെ വലംകൈയായി ദീർഘകാലം പ്രവർത്തിച്ചയാളാണ് അനൂപ് ആന്റണി. അദ്ദേഹത്തിന്റെ സേവനം ഞാൻ തിരുവല്ലയ്ക്കു വിട്ടുനൽകുകയാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. തിരുവല്ലയുടെ വികസനത്തിന് അതുവഴി കേരളത്തിന്റെ നന്മയ്ക്കു പ്രവർത്തിക്കാൻ കഴിവും ആത്മർഥതയുമുള്ളയാളാണ് തിരുവല്ലയിലെ എൻഡിഎ സ്ഥാനാർഥി അനൂപെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ 12 എൻഡിഎ സ്ഥാനാർഥികളെ വേദിയിൽ പ്രധാനമന്ത്രി പരിചയപ്പെടുത്തി. മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ സ്വാഗതം പറഞ്ഞു.
കേരളത്തിന്റെ വികസനത്തിന് എൻഡിഎ പ്രതിജ്ഞബദ്ധം
കേരളത്തിന്റെ വികസനത്തിൽ കേന്ദ്രത്തിലെ എൻഡിഎ സർക്കാർ ഒരിക്കലും പുറംതിരിഞ്ഞു നിന്നിട്ടില്ലെന്ന് പ്രധാമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് ഭരിച്ചിരുന്ന കാലഘട്ടത്തേക്കാൾ അഞ്ചിരട്ടി തുക കേരളത്തിനു കേന്ദ്രത്തിൽ നിന്നു ലഭിച്ചു. അടിസ്ഥാന മേഖലയുടെ വികസനത്തിനാണ് കേന്ദ്രം ശ്രദ്ധിച്ചത്. ജനങ്ങൾ ആയാസരിഹതവും നിലവാരമുള്ളതുമായ ജീവിതം നയിക്കണമന്നാണ് കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നത്.
പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ അർഹരായ നിരവധിയാളുകൾക്കാണ് വീട് ലഭിച്ചത്. ജലജീവൻ മിഷനിലൂടെ വീടുകളിൽ കുടിവെള്ളമെത്തിച്ചു. പ്രധാൻമന്ത്രി കിസാൻ സമ്മാൻ പദ്ധതിയിലൂടെ 13000 കോടിയുടെ സഹായമാണ് കർഷകർക്കു ലഭിച്ചത്. റബർ കർഷകർക്ക് അടക്കം ഇതിന്റെ പ്രയോജനം ലഭിച്ചു.
കേരളം വികസനത്തിന്റെ പാതയിൽ അതിവേഗം മുന്നേറണമെന്നതാണ് എൻഡിഎയും ലക്ഷ്യമിടുന്നത്. ശബരി റെയിൽപ്പാത ഏറ്റെടുത്ത് പൂർത്തീകരിക്കാൻ മുൻകൈയെടുത്തതും ഇതിന്റെ ഭാഗമാണ്. ദേശീയ പാത വികസനം പൂർത്തീകരിച്ചത് കേന്ദ്രത്തിന്റെ ഇടപെടലലാണ്. എന്നാൽ വികസന രംഗത്തെ മുന്നേറ്റം മുടക്കാനാണ് എൽഡിഎഫും യുഡിഎഫും ശ്രമിച്ചിട്ടുള്ളത്.
കേരളത്തിലെ യുവാക്കൾ നാടുവിടുകയാണ്. ഇവിടെ തൊഴിൽ സംരംഭങ്ങൾ ഇല്ലെന്നതാണ് പ്രധാന കാരണം. സേവന മേഖലകളും വ്യവസായ മേഖലകളും പുതുതായി കേരളത്തിലേക്കു വരുന്നില്ല. സ്റ്റാർട്ടപ്പുകളും തുടങ്ങാനാകുന്നില്ല. അഴിമതിയുടെയും വർഗീയതയുടെയും മതിലുകൾ തകർക്കാതെ കേരളത്തിന്റെ വികസനം സാധ്യമാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഗൾഫ് സംഘർഷം: അപകടകരമായ പ്രസ്താവന അവസാനിപ്പിക്കണം
ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന സംഘർഷവുമായി ബന്ധപ്പെട്ട് രാജ്യത്ത് രാഷ്ട്രീയ നേട്ടത്തിനുവേണ്ടി പ്രകോപനവും അപകടകരവുമായ പ്രസ്താവനകൾ കോൺഗ്രസും പ്രതിപക്ഷ കക്ഷി നേതാക്കളും അവസാനിപ്പിക്കണമെന്ന് നരേന്ദ്ര മോദി ആവശ്യപ്പെട്ടു.
ഗൾഫ് മേഖലയിലും പശ്ചിമേഷ്യൻ രാജ്യങ്ങളിലുമായി കഴിയുന്ന ഇന്ത്യാക്കാരുടെ സുരക്ഷിതത്വത്തിനാണ് പ്രാധാന്യം. ഗൾഫ് രാജ്യങ്ങളെ ശത്രുപക്ഷത്തു നിർത്തിക്കൊണ്ടുള്ള പ്രസ്താവനകൾ പ്രകോപനത്തിനു കാരണമാകും. അനാവശ്യമായ പല പ്രസ്താവനകളും അപകടകരമായ സാഹചര്യത്തിലേക്കു വഴിതെളിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
എഫ്സിആർഎ പ്രചരിക്കുന്നത് നുണ
എഫ്സിആർഎയുമായി ബനധപ്പെട്ട് കേരളത്തിൽ യുഡിഎഫും എൽഡിഎഫും നുണ പ്രചരിപ്പിച്ച് രാഷ്ട്രീയലാഭത്തിനു ശ്രമിക്കുകയാണ്. ക്രൈസ്തവ വിശ്വാസികൾ ഏറെയുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഏഴിടത്തും ഗോവയിലുമൊക്കെ ബിജെപിയാണ് ഭരിക്കുന്നത്. നുണ പ്രചാരണങ്ങളിലൂടെ എൻഡിഎയുടെ വിശ്വാസം തകർക്കാനാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
എൽഡിഎഫും യുഡിഎഫും ഒരു നാണയത്തിന്റെ വശങ്ങൾ
എൽഡിഎഫും യുഡിഎഫും കേരളത്തിൽ കാട്ടുന്ന ശത്രുത വ്യാജമാണെന്ന് നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. കേരളത്തിനു കർട്ടനു പിന്നിലാണ് ഇവരുടെ സൗഹൃദമെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽ ഇവർ ഇന്ത്യ മുന്നണിയുടെ ഭാഗമാണ്. നുണകൾ പ്രചരിപ്പിച്ച് ഇവർ വോട്ടു തേടുകയാണ്.
എൻഡിഎ അധികാരത്തിലെത്തിയാൽ ശബരിമല സ്വർണക്കവർച്ചയുമായി ബന്ധമുള്ള മുഴുവൻ ആളുകൾക്കും അർഹമായ ശിക്ഷ വാങ്ങിനൽകും. കേരളത്തിന്റെ വികസനത്തിൽ എൻഡിഎ പ്രതിജ്ഞാബദ്ധമാണ്. കഴിഞ്ഞ 70 വർഷമായി നടപ്പാക്കാത്ത കാര്യം അഞ്ചുവർഷം കൊണ്ട് എൻഡിഎ സർക്കാർ നേടിയിരിക്കും. ഇത് മോദിയുടെ ഗാരണ്ടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Kerala
ആലപ്പുഴ: ഇടത് സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവല്ലയിലെ എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
അനൂപ് ആന്റണിയെ തിരുവല്ലയ്ക്ക് സമര്‍പ്പിക്കുകയാണെന്ന് പറഞ്ഞ മോദി തിരുവല്ലയിൽ വിജയിക്കുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു. വേദിയിൽ എൻഡിഎ സ്ഥാനാർഥികള്‍ മോദിക്കൊപ്പം അണിനിരന്നു.
കേരളത്തിന്റെ വികസനത്തിനായി പറ്റുന്നതെല്ലാം കേന്ദ്രസർക്കാർ ചെയ്യുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
Kerala
കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും കേരളത്തിലെത്തി. ചങ്ങനാശേരിയിൽ ഹെലികോപ്റ്റർ ഇറങ്ങിയ പ്രധാനമന്ത്രി റോഡ് മാർഗം തിരുവല്ലയിലേക്ക് പോയി.
തിരുവല്ലയി പൊതുപരിപാടിയിൽ മോദി പങ്കെടുക്കും. അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും.
അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിലുണ്ട്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനലാപ്പിലേക്ക് കടക്കുമ്പോൾ കോൺഗ്രസ് ക്യാമ്പിൽ ആവേശം വിതറി പ്രിയങ്ക ഗാന്ധി എംപി. പ്രധാനമന്ത്രി നരേന്ദ്രമോദി നട്ടെല്ലില്ലാത്ത ഭീരുവാണെന്നും പിണറായി വിജയൻ മോദിയുടെ ബി ടീമാണെന്നും പ്രിയങ്ക ആരോപിച്ചു.
ചിറയിൻകീഴിലെ പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ. പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ മോദി സർക്കാർ നയം അവിടെയുള്ള ഇന്ത്യക്കാർക്ക് സുരക്ഷ നൽകുന്നതല്ല. മോദി അമേരിക്കയ്ക്കും ഇസ്രായേലിനും മുന്നിൽ തലകുനിച്ചു. നമ്മുടെ ഊർജ സുരക്ഷ അമേരിക്കക്ക് തീറെഴുതി.
മോദി ഭീരുവാണ്. ഇന്ത്യക്ക് വേണ്ടി നിവർന്നുനിൽക്കാനുള്ള ധൈര്യം മോദിക്കില്ല. എപ്സ്റ്റീൻ ഫയൽസിൽ പേരുള്ളതുകൊണ്ടാണ് ഈ ഭയമെന്നും പ്രിയങ്ക പറഞ്ഞു. മുഖ്യമന്ത്രിക്ക് മാത്രം എങ്ങനെയാണ് ഇത്ര പരിഗണന ലഭിക്കുന്നത്. ശബരിമലയിൽ കൊള്ളയടിച്ചിട്ടും അന്വേഷണമില്ല.
കേരളത്തിലെ ആരോഗ്യമേഖല തകർന്നടിഞ്ഞു. കേരളത്തിൽ പഠിച്ചിറങ്ങുന്നവർക്ക് തൊഴിൽ കിട്ടാത്ത അവസ്ഥയാണ്. സർക്കാർ ആശാസമരക്കാരുടെ ശബ്ദം അടിച്ചമർത്തി. തെരഞ്ഞെടുപ്പ് വന്നപ്പോൾ മാത്രം അവരെ കണ്ടു. ആശാവർക്കർമാർക്ക് ചെറിയ വേതനം മാത്രമാണുള്ളത്. സർക്കാർ അവരുടെ ജീവിത പ്രശ്നങ്ങൾ മനസിലാക്കുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു.
Kerala
ഇടുക്കി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും രൂക്ഷമായി വിമർശിച്ച് സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ. മോദിയും രാഹുലും ഒന്നിച്ച് എൽഡിഎഫിനെ എതിര്‍ക്കുകയാണെന്നും ഡി. രാജ പറഞ്ഞു.
ഇന്ത്യയെ കടക്കെണിയിലാക്കിയ മോദി ഇവിടെ വന്ന് കേരളം കടക്കെണിയിലാണെന്ന് ആരോപിക്കുകയാണെന്നും സിപിഐ ജനറൽ സെക്രട്ടറി വ്യക്തമാക്കി. ഭരണഘടന മതേതര ജനാധിപത്യ രാഷ്ട്രം ആണെന്ന് പറയുമ്പോഴും ബിജെപി ഇന്ത്യയെ മതേതര രാഷ്ട്രമായി കാണുന്നുണ്ടോയെന്ന് ചോദിക്കണമെന്നും ഡി. രാജ പറഞ്ഞു.
മോദി- അംബാനി -അദാനി തുടങ്ങിയവരുടെ രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റി. കേരളത്തിൽ സ്ത്രീകൾക്ക് എതിരെ അതിക്രമമില്ല. 10 വർഷമായി പിണറായി ഭരിക്കുന്നു. ഈ സമയത്ത് ഏത് കാര്യത്തിലാണ് കേരളം പിന്നിലായതെന്ന് സിപിഐ ജനറൽ സെക്രട്ടറി ചോദിച്ചു.
ഇന്ത്യയെ കടക്കെണിയിൽ ആക്കിയത് മോദിയാണ്. രൂപയുടെ മൂല്യം ഇല്ലാതാക്കിയത് മോദിയാണ്. എന്നിട്ട് കേരളത്തിൽ വന്നിട്ട് കേരളം കടക്കെണിയിൽ ആണെന്ന് പറയുകയാണെന്നും ഡി. രാജ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: രാജ്യത്ത് മാവോയിസ്റ്റുകളെ ഇല്ലാതാക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നക്സൽ വിരുദ്ധ നടപടികളിലെ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.
രാജ്യം നക്സൽ മുക്തമാക്കിയത് നരേന്ദ്രമോദിയാണെന്ന് പറഞ്ഞ അമിത് ഷാ ആയുധം കൈയിലെടുക്കുന്നവരെ വെറുതെ വിടില്ലെന്നും അറിയിച്ചു. ബസ്തർ നിലവിൽ നക്സൽ ഭീഷണിയിൽ നിന്ന് ഏറെക്കുറെ മുക്തമായിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
വികസനമാണ് നിലവിൽ ഇവിടെയുള്ളത്. വികസനം എത്താതിരുന്നത് കൊണ്ടാണ് ഈ മേഖലകളിൽ നക്സലിസം വളർന്നതെന്നും അദ്ദേഹം ആരോപിച്ചു. എന്തുകൊണ്ടാണ് ബസ്തറിൽ ആദിവാസികളെ കോൺഗ്രസ് സർക്കാരുകൾ അവഗണിച്ചതെന്നും അമിത് ഷാ ചോദിച്ചു.
Kerala
തിരുവനന്തപുരം: ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള കേന്ദ്ര സർക്കാരിന്റെ ആയുധമാണ് പുതിയ എഫ്സിആർഎ ഭേദഗതിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. വ്യക്തമായ ഗൂഢലക്ഷ്യത്തോടെയാണ് ബില്ല് പാസാക്കിയത്.
പ്രധാനമന്ത്രി കേരളത്തിലെത്തുമ്പോൾ ഇതിന് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തരേന്ത്യയിൽ വൈദികരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് നാം കണ്ടതാണ്. അതിന്റെ തുടർച്ചയാണിത്. ശബരിമല സ്വർണക്കൊള്ള പ്രധാനമന്ത്രിക്ക് വിഷയമേ അല്ലാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
സിപിഎമ്മിനെ നോവിക്കേണ്ട എന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ബിജെപി ഈ വിഷയത്തിൽ മൗനം പാലിക്കുന്നത്. ശബരിമല ഒരു വിഷയമല്ലെങ്കിൽ ബിജെപി നേതൃത്വം അത് തുറന്നുപറയണമെന്നും കെ.സി.വേണുഗോപാൽ ആവശ്യപ്പെട്ടു.